പൈനാവ് എഞ്ചിനീയറിംഗ് കോളേജിന്റെ ചരിത്രത്തിൽ ഇത്രേം പേര് ആദ്യമായി ഒരുമിച്ച് നിന്നത് വർഷങ്ങൾക്കു മുൻപ് ഒരു ആഗസ്റ്റ് മാസത്തിലാണ്. സന്ദർഭത്തിൽ മാത്രം ഇച്ചിരെ വ്യത്യാസം ഉണ്ട്.
കോളേജിൽ നടന്ന സീനിയർ ജൂനിയർ പ്രശ്‍നം, പിന്നീട് പാർട്ടി തലത്തിൽ വളരുകയും പിന്നീട് തല്ലുംപിടിയിൽ അവസാനിക്കുകയും ചെയ്ത ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.
------------------------------------------------------------------------------------------------------------
അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് എനിക്ക് തലേന്നേ വിവരം കിട്ടിയിരുന്നു. അതിനാൽ ക്ലാസ്സ് ഉണ്ടാവില്ല എന്ന അറിയിപ്പ് വന്നതോടെ ഞങ്ങൾ കുറച്ചു പേർ ഒട്ടും വൈകാതെ സ്ഥലം കാലിയാക്കി.
പോകുന്ന വഴി അവിടവിടെ കുറേ പേർ നില്ക്കുന്നു. എല്ലാവരുടെ മുഖത്തും കട്ട സീരിയസ് ഭാവം. അച്ചായന്റെ ഇന്റർനെറ്റ് കഫെയുടെ പൂമുഖപ്പടിയില്‍ ആരെയോ കാത്തെന്നപോലെ ഷിറിൻ നില്പ്പുണ്ട്, കുറച്ചു മാറി ഷിബിലും. അമ്മൂസിന്റെ വരാന്തയിൽ ഒരു ബീഡീം വലിച്ചുകൊണ്ട് കഞ്ചൻ നിൽക്കുന്നു.
ഞാനും മ്മടെ ഒരു സുഹൃത്തും കൂടി കഫെയുടെ വരാന്തയിൽ ഇരുന്നു ലോക കാര്യങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. പെട്ടെന്നാണ് അത് സംഭവിച്ചത് .
ആരാടാ അർണോൾഡ് എന്നും ചോദിച്ചു കൊണ്ട് ഒരുത്തൻ വന്നു. ഉടനെ മറ്റൊരുത്തൻ ഞാനാടാ എന്നും പറഞ്ഞു മുന്നോട്ടു വന്നതും അവന്റെ വിരിമാറു നോക്കി എതിരെ നിന്നവൻ ചവിട്ടിയതും ഒരുമച്ചായിരുന്നു.
മാസ്സ് ആകാൻ വന്നവന്റെ ഗ്യാസ് അവിടെ തീർന്നു. അർണോൾഡിന്റെ അണ്ടകടാഹം കലങ്ങിക്കാണും. ചുറ്റുമുള്ളവർ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്. കാരണം ചവിട്ടിയവൻ ഇതിനു മുൻപ് യാതൊരുവിധത്തിലുമുള്ള അക്രമ സംഭവങ്ങളിലും പേര് ചേർക്കപ്പെട്ടവൻ അല്ല. മിണ്ടാപൂച്ച കലമുടയ്ക്കും എന്നല്ലേ.
പിന്നെ തുടങ്ങീലെ അടി. അടിയെന്നു പറഞ്ഞാൽ പൊരിഞ്ഞ അടി. അടിമാത്രം. പൊടിപടലങ്ങൾ ഉയർന്നിട്ടു ചുറ്റുമുള്ളവർക്ക് ഒന്നും കാണാൻ പറ്റുന്നില്ല. ടക്സ് കഫെയുടെ വരാന്തയിൽ നിന്നിതെല്ലാം കാണുകയാണ് ഞാൻ. കൂടെ സുബിനും ഷിംജയും ഉണ്ട്. എനിക്കും എഞ്ചിനീയറിംഗ് കോളേജിന്റെ ചരിത്രത്തിൽ എഴുതി ചേർത്ത ആ മഹാ സംഭവത്തിൽ പങ്കുചേരണമെന്നുണ്ട്. രണ്ടു മൂന്ന് പിള്ളേരെ ഞാൻ നേരത്തെ നോക്കിവെച്ചിട്ടുണ്ടായിരുന്നു. പക്ഷെ മുന്നോട്ടു പോകാൻ പറ്റുന്നില്ല. കാലുകളിൽ ആരോ കൂച്ചു വിലങ്ങിട്ടപോലെ. പിന്നീടാണ് മനസിലായത് എന്റെ രണ്ടു കൈകളിലും സുബിനും ഷിംജയും ബലമായി പിടിച്ചിരിക്കുകയാണെന്ന്. ആ കൂട്ടത്തല്ല് നടത്തുന്നവരിൽ കൂട്ടുകാരും റൂം മെറ്റ്സും ക്ലാസ്സ് മെറ്റ്സും സ്വന്തം പാർട്ടിക്കാരും എല്ലാം ഉണ്ടെന്നു അവർക്കറിയാം. പക്ഷെ അവർ വിട്ടില്ല.
എങ്ങും ആക്രോശങ്ങളും വെല്ലുവിളികളും മാത്രം. പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത്. തൊട്ടുമുൻപിലുള്ള കുന്നിൻ ചെരുവിൽ നിന്നും എന്തോ ഉരുണ്ടുരുണ്ട് താഴേക്ക് വരുന്നു. ആദ്യം ഞാൻ കരുതി ചെറിയ പാറക്കല്ല് താഴേക്കു വരുന്നതാണെന്ന്. പിന്നെ തോന്നി അതേതോ കാട്ടുപന്നി ബാലൻസ് തെറ്റി കുന്നിൻ മുകളിൽ നിന്ന് താഴേക്കു വീഴുന്നതാണെന്ന്. ഒന്നും മനസിലാകുന്നില്ല. ഏതായാലും ആ ഉരുണ്ടു വന്ന സാധനം താഴെ എത്തിയതും കൂട്ട തല്ലു നടക്കുന്ന സ്ഥലത്ത് നിന്ന് "അമ്മേ..." എന്നൊരു നിലവിളി ഉയർന്നതും ഒരുമിചായിരുന്നു. അടുത്ത നിമിഷം തന്നെ ആ വന്ന സാധനം മല കയറി പോവുകയും ചെയ്തു.
ഇതെന്താപ്പൊ സംഭവിച്ചത്. ആർക്കും ഒന്നും മനസിലായില്ല. എല്ലാവരും അടിയൊക്കെ നിർത്തി ചുറ്റും നോക്കി. അതാ കൂട്ടത്തിന്റെ നടുവിൽ ഒരുത്തൻ കിടക്കുന്നു. അവന്റെ തലയിൽ നിന്നും ചോര ചീറ്റുന്നുണ്ട്. അത്രേയുള്ളൂ. വേറെ കുഴപ്പങ്ങൾ ഒന്നുമില്ല.
ആ തണുത്ത വെളുപ്പാന്‍ കാലത്തും ഉരുണ്ടുരുണ്ട് വന്ന ഐറ്റത്തിന്റെ തകർപ്പൻ ഡെലിവറിയിൽ എസ് എഫ് ഐ ക്കാർ തരിച്ചു നിന്നു. അച്ഛനും അമ്മയും താഴത്ത് വെച്ചാൽ ഉറുമ്പരിക്കും, തലയിൽ വെച്ചാൽ പേനരിക്കും എന്നൊക്കെ വിചാരിച്ചു വളർത്തി കൊണ്ടുവന്നവനാണ് ചോരയും ഒലിപ്പിചു വെറും റോഡിൽ കിടക്കുന്നത്. അത്രക്കും മ്യാരകമായ ഇടിയായിരുന്നു അത്. കെ എസ് യു ക്കാരും വിരണ്ടു നിൽക്കുകയാണ്. ഒരാളെ ഇടിച്ചു വീഴ്ത്താൻ മാത്രം ആമ്പിയർ തങ്ങളിൽ ഒരുവനു കാണുമെന്നു ഒറ്റയൊരുത്തനും പ്രതീക്ഷിച്ചില്ല.
വാൽകഷ്ണം: കൂട്ടത്തല്ലിനിടയിൽ നഷ്ടപ്പെട്ടു പോയ എസ് എഫ് ഐ കാരന്റെ സ്വർണ മാല, നോട്ട് ദി പോയിന്റ് സ്വർണ മാല, തിരയാൻ ആദ്യം മുന്നോട്ട് വന്നത് ഒരു കെ എസ് യു കാരൻ ആയിരുന്നു.
മാല കിട്ടിയോ ആവോ.

No comments:
Post a Comment