ഇന്ന് രാവിലെ ബാത്‌റൂമില്‍ കയറിയപ്പോള്‍ ദേ കിടക്കുന്നു ബക്കറ്റില്‍ ഒരു മുട്ടന്‍ ഉറുമ്പ് . പാവം കിടന്നു കാലിട്ടടിക്കുകയായിരുന്നു. ഞാന് ഒട്ടും മടിച്ചില്ല. ഉടനെ തന്നെ ഒരു മഗ് എടുത്ത് കുറച്ചു വെള്ളത്തോടെ അതിനെ എടുത്തു പുറത്തിട്ടു. എന്നിട്ട് വളരെ സ്നേഹത്തോടെ ഒഴുക്കി കളഞ്ഞു. എന്നിട്ട് ഒരു നല്ല കാര്യം ചെയ്ത സന്തോഷത്തോടെ കുളിക്കാന്‍ തുടങ്ങി.
അഞ്ചു മിനുറ്റ് കഴിഞ്ഞില്ല, കാലില്‍ ഒരു കിടു കടി കിട്ടി. നോക്കിയപ്പോള്‍ മറ്റാരുമല്ല. അതേ മുട്ടന്‍ ഉറുമ്പ്.അതെന്നെ കണ്ണുരുട്ടി നോക്കി.. എന്തോ പറയുന്നത് പോലെ.. എവിടെ പോയി കിടക്കുവാരുന്നെടാ ഇത്രയും നേരം? എന്നായിരിക്കുമോ അത് പറഞ്ഞിട്ടുണ്ടാകുക? അതോ, നാശം ഒന്ന് നീന്താനും സമ്മതിക്കില്ലേ എന്നോ?
No comments:
Post a Comment